മാര്‍ച്ച് ഏഴിന് തിരുവനന്തപുരത്ത് പ്രാദേശിക അവധി

മാര്‍ച്ച് ഏഴിന് (ചൊവ്വാഴ്ച) തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് ഉത്തരവിറക്കി. ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചത്. മുന്‍നിശ്ചയ പ്രകാരമുള്ള പൊതു പരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കില്ല.

അതേസമയം കൊവിഡ് നിയന്ത്രണങ്ങള്‍ നീങ്ങിയതിന് ശേഷമുള്ള ആദ്യ പൊങ്കാലയ്ക്ക് ആദ്യ ദിനം മുതല്‍ വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. പൊങ്കാലയെ വരവേല്‍ക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി കഴിഞ്ഞു. ഭക്ഷണ വിതരണത്തിന് ഭക്ഷ്യസുരക്ഷ വകുപ്പ് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.

നഗരസഭയുടെ ഹെല്‍ത്ത് സ്‌ക്വാഡിന്റെ സജീവ പ്രവര്‍ത്തനവും ഉണ്ടാകും. ഉത്സവ മേഖലയില്‍ ലീഗല്‍ മെട്രോളജിയുടെ സ്‌ക്വാഡുകളുടെ സജീവ പ്രവര്‍ത്തനം ഉറപ്പാക്കിയിട്ടുണ്ട്. 24 മണിക്കൂറും മെഡിക്കല്‍ ടീമിന്റെ സേവനവും ആംബുലന്‍സ് സൗകര്യവുമുണ്ട്. ഉത്സവ മേഖലയില്‍ ഫയര്‍ ആന്റ് റെസ്‌ക്യൂവിന്റെ കണ്‍ട്രോള്‍ റൂമുകളും പ്രവര്‍ത്തിക്കുന്നുണ്ട്. സുരക്ഷ ഉറപ്പാക്കുന്നതിനായി രണ്ടായിരത്തിലധികം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News