ഷാരൂഖ് ഖാന്റെ ബംഗ്ലാവില്‍ അതിക്രമിച്ചു കയറി; യുവാക്കള്‍ പിടിയില്‍

ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മുംബൈയിലെ ബംഗ്ലാവില്‍ അതിക്രമിച്ചു കയറിയ രണ്ട് യുവാക്കള്‍ പൊലീസ് പിടിയില്‍. ഗുജറാത്തില്‍ നിന്ന് വന്നതാണെന്നും ‘പഠാന്‍’ താരത്തെ കാണാന്‍ ആഗ്രഹിച്ചാണ് മന്നത്തില്‍ കയറിയതെന്നുമാണ് 20നും 22നും ഇടയില്‍ പ്രായമുള്ള യുവാക്കള്‍ പൊലീസിന് നല്‍കിയമൊഴി.

മുംബൈ പൊലീസ് പറയുന്നതനുസരിച്ച്, പുറത്തെ മതില്‍ തുരന്ന് മന്നത്തിന്റെ പരിസരത്ത് പ്രവേശിച്ച ശേഷമാണ് സുരക്ഷാ ഗാര്‍ഡുകള്‍ ഇവരെ പിടികൂടിയത്. ഇന്ത്യന്‍ പീനല്‍ കോഡ് (ഐപിസി) പ്രകാരം ഇവര്‍ക്കെതിരെ അതിക്രമത്തിന് കേസെടുത്തു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

അതേസമയം, തീയേറ്ററുകളില്‍ നിരവധി റെക്കോര്‍ഡുകള്‍ നേടി ‘പഠാന്‍’ കുതിക്കുകയാണ്. ബോക്സോഫീസില്‍ 1000 കോടി പിന്നിട്ട ചിത്രം ബോളിവുഡിന് പുത്തന്‍ ഉണര്‍വേകിയെങ്കിലും പിന്നീട് ഇറങ്ങിയ അക്ഷയ് കുമാറിന്റെ സെല്‍ഫി അടക്കമുള്ള ചിത്രങ്ങള്‍ പരാജയങ്ങളാണ് ഏറ്റു വാങ്ങുന്നത്. നിലവില്‍ തന്റെ റിലീസ് ചെയ്യാനിരിക്കുന്ന ‘ജവാന്‍’, ‘ഡുങ്കി’ എന്നീ ചിത്രങ്ങളുടെ തയ്യാറെടുപ്പിലാണ് കിംഗ് ഖാന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News