ബ്രഹ്‌മപുരം തീപിടിത്തം, കൊച്ചി നഗരത്തില്‍ പുക നിറയുന്നു

കൊച്ചി ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീപിടിത്തത്തെ തുടര്‍ന്ന് നഗരത്തില്‍ വീണ്ടും പുക നിറയുന്നു. പ്ലാന്റിലെ തീ അണയ്ക്കാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്. ഏരൂര്‍, ഇന്‍ഫോപാര്‍ക്ക്, രാജഗിരി, മാപ്രാണം, ചിറ്റേത്തുകര, വൈറ്റില, കടവന്ത്ര തുടങ്ങിയ സമീപ പ്രദേശങ്ങളില്‍ പുക നിറഞ്ഞു. സമീപവാസികള്‍ക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കളക്ടര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കിന്‍ഫ്രാ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിന് പുറകു വശത്തായി ചതുപ്പ് പാടത്തായിരുന്നു തീപിടിത്തം. മണിക്കൂറുകള്‍ ശ്രമിച്ചിട്ടും തീ പൂര്‍ണമായും അണയ്ക്കാന്‍ സാധിച്ചിട്ടില്ല എന്നത് കൊച്ചി നഗരത്തെ ആശങ്കയിലാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News