ത്രിപുരയില്‍ അക്രമം അഴിച്ചുവിട്ട് ബിജെപി, സിപിഐഎം പ്രവര്‍ത്തകന്റെ വീട് തകര്‍ത്തു

ത്രിപുരയില്‍ വിജയത്തിന് പിന്നാലെ അക്രമം അഴിച്ചുവിട്ട് ബിജെപി. സംസ്ഥാനത്ത് സിപിഐഎം ഓഫീസുകള്‍ക്കും പ്രവര്‍ത്തകരുടെ വീടുകള്‍ക്കും നേരെ വ്യാപക ആക്രമണമാണ് ബിജെപി നടത്തിയത്. ബലോണിയയില്‍ സിപിഐഎം പ്രവര്‍ത്തകന്റെ വീട് ജെസിബി ഉപയോഗിച്ച് തകര്‍ത്തു. സംസ്ഥാനത്തെ അരക്ഷിതാവസ്ഥ കണക്കിലെടുത്ത് വെസ്റ്റ് ത്രിപുര, ദലായി ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ടെലിയമുറയില്‍ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസ് ബിജെപി അടിച്ചു തകര്‍ത്തു. ഖേയര്‍പൂര്‍, ഖോവായ്, അഗര്‍ത്തല ഉള്‍പ്പെടെയുള്ള മേഖലകളിലെ സിപിഐഎം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് തീവെച്ചു. അക്രമ സംഭവങ്ങളില്‍ ഭരണകൂടം യാതൊരു നടപടിയും കൈക്കൊണ്ടില്ല. നിരന്തര ആക്രമണങ്ങളിലൂടെയും പണത്തിന്റെ സ്വാധീനമുപയോഗിച്ചുമാണ് ബിജെപി അധികാരം നിലനിര്‍ത്തുന്നതെന്ന ഗുരുതരാരോപണം നിലനില്‍ക്കെയാണ് ബിജെപി വീണ്ടും അക്രമ രാഷ്ട്രീയം പുറത്തെടുക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News