വരാപ്പുഴ സ്‌ഫോടനത്തില്‍ ഒരാള്‍കൂടി അറസ്റ്റില്‍

വരാപ്പുഴ മുട്ടിനാല്‍ പടക്കനിര്‍മാണശാലയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ ശക്തമായ നടപടിയുമായി പൊലീസ്. കേസിലെ പ്രധാന പ്രതിയായ ഈരയില്‍ ജെന്‍സണിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റൊരു പ്രധാന പ്രതിയായ ഈരയില്‍ ജെയ്‌സന്റെ സഹോദരനാണ് അറസ്റ്റിലായത്. പാലക്കാട് വടക്കഞ്ചേരിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.

ഈ മേഖലയില്‍ ജെന്‍സണ് മറ്റൊരു പടക്ക നിര്‍മാണശാലയുണ്ട്. ജെന്‍സണിന്റെയും സുഹൃത്തുക്കളുടെയും മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ നിരീക്ഷിച്ചാണ് ഒളിച്ചു കഴിഞ്ഞ സ്ഥലം കണ്ടെത്താനായത്. പടക്കങ്ങളും വെടിമരുന്നും അനധികൃതമായി സൂക്ഷിക്കാന്‍ വീട് വാടകക്ക് നല്‍കിയ കൂരന്‍വീട്ടില്‍ മത്തായിയെ ഇതുവരെ പിടികൂടിയിട്ടില്ല. ഇയാള്‍ ഒളിവിലാണ് എന്നാണ് വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News