ഇന്തോനേഷ്യയിലെ ഇന്ധന സംഭരണ ഡിപ്പോയില്‍ തീപിടിത്തം, 16 മരണം

ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാര്‍ത്തയിലെ ഇന്ധന സംഭരണ ഡിപ്പോയില്‍ വെള്ളിയാഴ്ചയുണ്ടായ തീപിടിത്തത്തില്‍ 16 മരണം. ഇതില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടുന്നതായും 50 പേര്‍ക്ക് പരുക്കേറ്റതായും ജക്കാര്‍ത്ത ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വിഭാഗം അറിയിച്ചു. പൊതുമേഖലാ എണ്ണ-വാതക കമ്പനിയായ പെര്‍റ്റാമിനയുടെ കീഴിലുള്ള പ്ലംപാങ് ഇന്ധന സംഭരണ കേന്ദ്രത്തിലാണ് തീപിടിത്തമുണ്ടായത്.

ജനസാന്ദ്രത കൂടുതലുള്ള പ്രദേശമാണിവിടം. നിരവധി വീടുകള്‍ കത്തിനശിച്ചു. സംഭവസ്ഥലത്ത് നിന്നും ആയിരക്കണക്കിന് താമസക്കാരെ ഒഴിപ്പിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. തീ നിയന്ത്രണവിധേയമാക്കുന്നതിലും സമീപത്തെ തൊഴിലാളികളെയും താമസക്കാരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിലുമാണ് പെര്‍റ്റാമിന ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News