അഭിപ്രായങ്ങള്‍ പറയേണ്ടത് പാര്‍ട്ടിക്കുള്ളില്‍, എംകെ രാഘവനെതിരെ കെസി വേണുഗോപാല്‍

കോണ്‍ഗ്രസില്‍ ഇപ്പോള്‍ യൂസ് ആന്‍ഡ് ത്രോ സംസ്‌കാരമാണുള്ളതെന്ന് തുറന്നു പറഞ്ഞ എംകെ രാഘവന്‍ എംപിക്കെതിരെ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. അഭിപ്രായങ്ങള്‍ പറയേണ്ടത് പാര്‍ട്ടിക്കുള്ളിലാണെന്ന് വേണുഗോപാല്‍ പ്രതികരിച്ചു.
രാഘവന്‍ പ്ലീനറിയില്‍ പങ്കെടുത്തിരുന്നു. അഭിപ്രായം അവിടെ പറയണമായിരുന്നു. പരസ്യ പ്രതികരണം പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. ഒരു ജനാധിപത്യ പാര്‍ട്ടിയെന്ന നിലയില്‍ കോണ്‍ഗ്രസില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നത് സ്വാഭാവികമാണ്. പക്ഷേ, അത് പറയേണ്ടത് പാര്‍ട്ടിക്കുള്ളിലാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

അതേസമയം, കേരളത്തെക്കുറിച്ച് ഒന്നും മനസിലാക്കിയിട്ടില്ല എന്നതിന് തെളിവാണ് നരേന്ദ്രമോദിയുടെ പ്രസ്താവനയെന്നും കേരളത്തില്‍ ബിജെപിക്ക് ഒരു സീറ്റും കിട്ടില്ലെന്നും വേണുഗോപാല്‍ പ്രതികരിച്ചു. കോഴിക്കോട് നടന്ന അഡ്വക്കറ്റ് പി ശങ്കരന്‍ അനുസ്മരണത്തിലാണ് നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി എംകെ രാഘവന്‍ രംഗത്തെത്തിയത്. വിമര്‍ശനമോ വിയോജിപ്പോ ഒന്നും പറയാന്‍ പറ്റാത്ത രീതിയില്‍ കോണ്‍ഗ്രസ് മാറിയോ എന്നാണ് സംശയം. പുകഴ്ത്തല്‍ മാത്രമായി പാര്‍ട്ടി എന്ന് ഭയപ്പെടുന്നു. സ്ഥാനമാനം നഷ്ടപ്പെടുമെന്ന പേരില്‍ ആരും രാജാവ് നഗ്‌നനാണ് എന്ന് പറയാന്‍ തയ്യാറാവുന്നില്ലെന്നും സംഘടനയുടെ ഗുണപരമായ വളര്‍ച്ചക്ക് സുധീരനെ പോലുള്ളവരുടെ അഭിപ്രായം വേണമെന്നും എംകെ രാഘവന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News