മോദിക്ക് ഹിപ്പൊപ്പൊട്ടാമസുകളും പ്രിയം

നമീബിയയില്‍ നിന്നും ചീറ്റപ്പുലികളെ എത്തിച്ചതിന് പിന്നാലെ ഹിപ്പൊപ്പൊട്ടാമസുകളെ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യ. കൊളംബിയയില്‍ നിന്നുമാണ് ഹിപ്പൊപ്പൊട്ടാമസുകള്‍ ഇന്ത്യയിലെത്തുന്നത്. എഴുപതോളം ഹിപ്പൊപ്പൊട്ടാമസുകളെയാണ് ഇന്ത്യയിലേക്കും മെക്‌സിക്കോയിലേക്കുമായി കൊളംബിയ കയറ്റി അയക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും ചീറ്റകളെത്തിയതിന് തൊട്ടുപിന്നാലെയാണ് ഹിപ്പൊപ്പൊട്ടാമസുകളുമെത്തുന്നത്. ഹിപ്പൊപ്പൊട്ടാമസുകളുടെ വംശവര്‍ധനവ് നിയന്ത്രിക്കാന്‍ വേണ്ടിയാണ് ഇത്രയധികം വരുന്നവയെ കയറ്റി അയക്കാന്‍ കൊളംബിയന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News