കേരളമെന്നത് ബിജെപിയുടെ നടക്കാത്ത സ്വപ്നം

കേരളം എന്നത് ബിജെപിയുടെ നടക്കാത്ത സ്വപ്‌നമെന്ന് ഡോ.ജോണ്‍ ബ്രിട്ടാസ് എംപി. ട്വിറ്ററിലൂടെയായിരുന്നു ജോണ്‍ ബ്രിട്ടാസിന്റെ പ്രതികരണം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഏക നിയമസഭാ സീറ്റും ബിജെപിയില്‍ നിന്ന് പിടിച്ചെടുത്തു. എന്നാല്‍, പ്രധാനമന്ത്രി വീണ്ടും അവരുടെ ദീര്‍ഘകാല ആഗ്രഹത്തെ പുനരുജ്ജീവിപ്പിച്ചിരിക്കുകയാണ്, ബ്രിട്ടാസ് ട്വീറ്റ് ചെയ്തു. ബിജെപിയുടെ ഈ സ്വപ്നത്തെ നേരത്തെ തന്നെ രാജ്യസഭയില്‍ പരിഹസിച്ചിരുന്നുവെന്ന് സൂചിപ്പിച്ച് അതിന്റെ വീഡിയോയും ജോണ്‍ ബ്രിട്ടാസ് എംപി ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്.

കേരളത്തില്‍ സര്‍ക്കാരുണ്ടാക്കുമെന്ന നരേന്ദ്ര മോദിയുടെ പ്രസ്താവനയോടായിരുന്നു ജോണ്‍ ബ്രിട്ടാസ് എംപിയുടെ പ്രതികരണം. മൂന്ന് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ത്രിപുരയില്‍ അടക്കം ഭരണത്തിലെത്തിയ പശ്ചാത്തലത്തില്‍ ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു പ്രധാനമന്ത്രി കേരളത്തിലും സര്‍ക്കാരുണ്ടാക്കുമെന്ന അവകാശവാദം ഉന്നയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News