ക്രൂരമായ തെറ്റാണ് ഏഷ്യാനെറ്റ് ചെയ്തത്: എംവി ഗോവിന്ദന്‍ മാസ്റ്റര്‍

ഏഷ്യാനെറ്റിന്റെ വ്യാജവാര്‍ത്ത നിര്‍മാണം നെറികെട്ട രീതിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍. ഏഷ്യാനെറ്റ് വാര്‍ത്ത തെറ്റാണെന്ന് ലോകം കണ്ടു. ഇതിനെതിരെ പ്രതിഷേധം ഉയരും. സഹപ്രവര്‍ത്തകയുടെ കുട്ടിയെ ഉപയോഗിച്ചാണ് ഏഷ്യാനെറ്റ് വ്യാജവാര്‍ത്ത ചമച്ചതെന്നും ഇത് ക്രൂരമായ തെറ്റാണെന്നും എംവി ഗോവിന്ദന്‍ പ്രതികരിച്ചു.

ത്രിപുരയില്‍ ബിജെപി വ്യാപക അക്രമമാണ് നടത്തുന്നതെന്ന് പറഞ്ഞ അദ്ദേഹം പൊലീസ് അതിന് കൂട്ടുനില്‍ക്കുന്നുവെന്നും ആരോപിച്ചു. എംകെ രാഘവന്റെ വിമര്‍ശനത്തോട് കോണ്‍ഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News