മദ്യനയ അഴിമതിക്കേസ്,സിസോദിയ ജാമ്യാപേക്ഷ സമര്‍പ്പിച്ചു

കസ്റ്റഡി കാലാവധി അവസാനിക്കുന്ന പശ്ചാത്തലത്തില്‍ മനീഷ് സിസോദിയ വിചാരണ കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. അന്വേഷണത്തോട് പൂര്‍ണമായും സഹകരിച്ചെന്നും സിബിഐ വിളിച്ചപ്പോള്‍ ഹാജരായെന്നും സിസോദിയ ജാമ്യാപേക്ഷയില്‍ പറയുന്നുണ്ട്. ഇനി സിബിഐ കസ്റ്റഡിയില്‍ വിടരുതെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍, സിസോദിയ അന്വേഷണവുമായി സഹകരിച്ചില്ലെന്നും ആദ്യ കരടില്‍ ഇല്ലാതിരുന്ന ആറോളം വ്യവസ്ഥകള്‍ മദ്യനയത്തില്‍ ഉള്‍പ്പെട്ടതിനെക്കുറിച്ച് സിസോദിയക്ക് വിശദീകരിക്കാന്‍ കഴിഞ്ഞില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

അറസ്റ്റ് ചെയ്യപ്പെട്ടതിന് ശേഷം സിസോദിയ സിബിഐക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, കേസ് പരിഗണിക്കാനാവില്ലെന്നും ഹൈക്കോടതിയെ സമീപിക്കാനുമായിരുന്നു സുപ്രീംകോടതി നിലപാട്. ഇതേത്തുടര്‍ന്ന്, സിസോദിയയുടെ അഭിഭാഷകന്‍ ഹര്‍ജി പിന്‍വലിച്ചിരുന്നു. ഇതിന് പിന്നാലെ സിസോദിയ മന്ത്രിസ്ഥാനവും രാജിവച്ചിരുന്നു.

കസ്റ്റഡി കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ ഇന്ന് സിസോദിയയെ റോസ് അവന്യൂ കോടതിയില്‍ ഹാജരാക്കും. സിസോദിയയുടെ ജാമ്യാപേക്ഷയും കോടതി പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration