ഉന്നതവിദ്യാഭ്യാസ രംഗത്ത് കേരളത്തിന് മികച്ച നേട്ടം കൈവരിക്കാനായി

ഉന്നതവിദ്യാഭ്യാസ രംഗത്ത് കേരളത്തിന് മികച്ച നേട്ടം കൈവരിക്കാനായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാലിക്കറ്റ് സര്‍വകലാശാലയിലെ 250 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സര്‍വകലാശാലകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്നത് മികച്ച പരിഗണനയാണെന്നും സര്‍വകലാശാലകളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 1104 കോടി രൂപ നല്‍കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. അയ്യങ്കാളിയും ഡോ. ബിആര്‍ അംബേദ്കറും സാമൂഹ്യ മുന്നേറ്റത്തില്‍ വിദ്യാഭ്യാസത്തിനുള്ള പങ്ക് തിരിച്ചറിഞ്ഞവരാണ്. ഇവര്‍ക്കുള്ള ആദരം സാര്‍വത്രിക വിദ്യാഭ്യാസ മൂല്യം ഉയര്‍ത്തിപ്പിടിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരീക്ഷാ ഭവന്‍ സേവനങ്ങള്‍ ഡിജിറ്റൈസ് ചെയ്യുന്ന സീം (സെന്റര്‍ ഫോര്‍ എക്സാമിനേഷന്‍ ഓട്ടോമേഷന്‍ ആന്റ് മാനേജ്മെന്റ്) മഹാത്മാ അയ്യങ്കാളി ചെയര്‍, ഡോ. ബിആര്‍ അംബേദ്കര്‍ ചെയര്‍, സെന്റര്‍ ഫോര്‍ മലബാര്‍ സ്റ്റഡീസ് എന്നിവയുടെ ഉദ്ഘാടനവും പുതിയ അക്കാദമിക് ബില്‍ഡിംഗ്, സുവര്‍ണ ജൂബിലി പരീക്ഷാ ഭവന്‍ ബില്‍ഡിംഗ്, സിഫ് ബില്‍ഡിംഗ് എന്നിവയുടെ ശിലാസ്ഥാപനവുമാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News