അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തില്‍ കാസര്‍ക്കോട് ജില്ലയിലെ തൊഴില്‍ സമയം ക്രമീകരിച്ചു. ഉച്ചയ്ക്ക് 12 മുതല്‍ 3 മണി വരെ തൊഴിലാളികള്‍ക്ക് വിശ്രമസമയമായിരിക്കും. പകല്‍ സമയത്തെ ജോലിസമയം രാവിലെ 7നും വൈകുന്നേരം 7 മണിക്കുമിടയില്‍ എട്ടു മണിക്കൂറായി നിശ്ചയിച്ചു. ഏപ്രില്‍ 30 വരെ ജോലി സമയം ഈ രീതിയിലായിരിക്കുമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.
പൊതുജനങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍
പൊതുജനങ്ങള്‍ പകല്‍ 11 മുതല്‍ വൈകിട്ട് 3 വരെയുള്ള സമയത്ത് ശരീരത്തില്‍ നേരിട്ട്, കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശമേല്‍ക്കുന്നത് ഒഴിവാക്കുക.
ജലം പാഴാക്കാതെ ഉപയോഗിക്കാനും വേനല്‍മഴ ലഭിക്കുമ്പോള്‍ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കണം.
നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക.
അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക.
തെരുവുനായ്ക്കളെ നിയന്ത്രിക്കാന്‍ അഞ്ചുവര്‍ഷമെങ്കിലും വേണം.
പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക, കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് ഉചിതമാണ്.
പരമാവധി ശുദ്ധജലം കുടിക്കുക, ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here