മാധ്യമപ്രവര്‍ത്തനത്തിന്റെ ധാര്‍മികതയെ ചോദ്യം ചെയ്യുന്ന വ്യാജവാര്‍ത്തകള്‍ അംഗീകരിക്കാനാവില്ല

ഏഷ്യാനെറ്റ് ന്യൂസ് വ്യാജവാര്‍ത്ത ചമച്ചതില്‍ പ്രതികരിച്ച് എഴുത്തുകാരന്‍ എന്‍എസ് മാധവന്‍. മാധ്യമപ്രവര്‍ത്തനത്തിന്റെ ധാര്‍മികത തന്നെ ചോദ്യം ചെയ്യുന്ന വ്യാജവാര്‍ത്തകള്‍ അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഒരു മലയാളം ചാനല്‍, ഒരു പെണ്‍കുട്ടിയെ മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളായി ‘അഭിനയിപ്പിച്ച്’ വാര്‍ത്തയുണ്ടാക്കിയിരിക്കുന്നു. ഇത്തരത്തില്‍ കെട്ടിയാടുന്ന നാടകങ്ങള്‍ കാഴ്ചക്കാരെ വഞ്ചിക്കുന്നതാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.


കൂടാതെ, അഭിമുഖങ്ങളില്‍ ഇരയാക്കപ്പെടുന്നവര്‍ക്ക് വലിയ മാനസിക ആഘാതമാകും ഉണ്ടാവുകയെന്നും അദ്ദേഹം പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News