സൗജന്യ മെഡിക്കല്‍ ക്യാമ്പുമായി വീണ്ടും ഹൃദയകൈരളി

കൈരളി ടിവിയും ബിലിവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലും ചേര്‍ന്നൊരുക്കുന്ന ഹൃദയകൈരളിയുടെ ഭാഗമായി അഞ്ചാമത്തെ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. 18 വയസിനു മുകളിലുള്ള ജന്മനാ ഹൃദയ രോഗമുള്ളവര്‍ക്കായാണ് ക്യാമ്പ്. ബിലിവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ വച്ചുനടക്കുന്ന ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം സാംസ്‌കാരിക, ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു.

ജന്മനാ ഹൃദയ വൈകല്യമുള്ള കുഞ്ഞുങ്ങള്‍ക്കായി പത്തനംതിട്ട, തിരുവനന്തപുരം, കൊല്ലം, ഇടുക്കി ജില്ലകളിലായി ഇതുവരെ 4 സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചിരുന്നു. ഇത്തവണ സൗജന്യ ഹൃദയ പരിശോധനയും തുടര്‍ചികിത്സയ്ക്കുള്ള മാര്‍ഗനിര്‍ദ്ദേശം നല്‍കുകയുമാണ് ക്യാമ്പിന്റെ ലക്ഷ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News