സംസ്ഥാനത്ത് രണ്ട് ദിവസം കൂടി കനത്ത ചൂട് തുടരും. താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
കൊടും ചൂടില്‍ ചുട്ടുപൊള്ളുകയാണ് കേരളം. വടക്കന്‍ കേരളത്തിലാണ് വേനല്‍ ചൂടിന് തീവ്രത കൂടുതല്‍. കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളില്‍ പലയിടത്തും പകല്‍ താപനില 40 ഡിഗ്രിക്കും മുകളിലാണ്. 42.4 ഡിഗ്രിയാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില. സാധാരണ വേനല്‍ചൂടിനേക്കാള്‍ മൂന്ന് മുതല്‍ അഞ്ച് ശതമാനം വരെ കൂടുതലാണ് താപനില. സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയ കണ്ണൂര്‍, കാസര്‍ക്കോട് ജില്ലയില്‍ ജാഗ്രതാ മുന്നറിയിപ്പ് നിലനില്‍ക്കുകയാണ്.
ഉച്ചയ്ക്ക് 11 മണി മുതല്‍ 3 മണിവരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കരുതെന്നാണ് മുന്നറിയിപ്പ്. ഇതനുസരിച്ച് ജോലിസമയം പുനഃക്രമീകരിച്ച് ഉത്തരവിറങ്ങി. രാത്രി തണുപ്പും പകല്‍ ഉയര്‍ന്ന ചൂടുമാണ് സംസ്ഥാനത്ത് അനുഭവപ്പെടുന്നത്. 20 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് പകല്‍-രാത്രി താപനിലയിലെ വ്യത്യാസം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here