സിസോദിയയുടെ അറസ്റ്റ് ആം ആദ്മി പ്രവര്‍ത്തകര്‍ വീണ്ടും തെരുവില്‍

മനീഷ്‌ സിസോദിയയുടെ അറസ്റ്റില്‍ പ്രതിഷേധവുമായി ആം ആദ്മി പ്രവര്‍ത്തകര്‍. ബിജെ.പി ഓഫീസിലേക്ക് മാര്‍ച്ച് നടത്താന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് സിസോദിയയെ റോസ് അവന്യൂ കോടതിയില്‍ ഹാജരാക്കാനിരിക്കെയാണ് ആം ആദ്മി പ്രവര്‍ത്തകര്‍ വീണ്ടും പ്രതിഷേധവുമായി തെരുവിലിറങ്ങിയിരിക്കുന്നത്.

ഇതിനിടെ സിസോദിയയുമായുള്ള വാഹനം സിബിഐ ആസ്ഥാനത്ത് നിന്നും റോസ് അവന്യൂ കോടതിയിലേക്ക് പുറപ്പെട്ടു. സിസോദിയ സമര്‍പ്പിച്ച ജാമ്യാപേക്ഷയും കോടതി പരിഗണിക്കുന്നുണ്ട്. സിസോദിയ ചോദ്യം ചെയ്യലുമായി സഹകരിച്ചില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഈ സാഹചര്യത്തില്‍ സിബിഐ വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെടുമോ എന്നത് നിര്‍ണ്ണായകമാണ്. സിബിഐ വാദം കൂടി പരിഗണിച്ചാവും സിസോദിയയുടെ ജാമ്യം സംബന്ധിച്ചുള്ള കോടതി തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News