ആമസോണ്‍ പേക്കെതിരെ നടപടിയുമായി റിസര്‍വ് ബാങ്ക്

ആമസോണ്‍ പേക്കെതിരെ നടപടിയുമായി റിസര്‍വ് ബാങ്ക്. പ്രീപെയ്ഡ് പേമെന്റ് ഇന്‍സ്ട്രക്ഷന്‍സ് മാനദണ്ഡങ്ങളും കെവൈസി നിര്‍ദ്ദേശങ്ങളും പാലിക്കാതിരുന്നതിനെ തുടര്‍ന്നാണ് പിഴ ശിക്ഷ വിധിച്ചത്. വിഷയത്തില്‍ റിസര്‍വ് ബാങ്ക് ആമസോണ്‍ പേയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. കമ്പനിയുടെ പ്രതികരണം പരിഗണിച്ചാണ് പിഴ വിധിച്ചത്.

അതേസമയം, നടപടി കമ്പനിയും ഉപഭോക്താക്കളും തമ്മിലുള്ള ഇടപാടുകളെ ബാധിക്കുന്നതല്ലെന്ന് ബാങ്ക് വ്യക്തമാക്കി. 2007ലെ പേമെന്റ് ആന്റ് സെറ്റില്‍മെന്റ് സിസ്റ്റംസ് ആക്റ്റിലെ സെക്ഷന്‍ 30 അടിസ്ഥാനമാക്കിയുള്ള അധികാരം ഉപയോഗിച്ചാണ് റിസര്‍വ് ബാങ്ക് ഇത്തരമൊരു നടപടി സ്വീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News