ലൈഫ് ഭവനപദ്ധതി, അനില്‍ അക്കരയുടെ ആരോപണം പൊളിയുന്നു

ലൈഫ് ഭവനപദ്ധതിയില്‍ പുതിയ വെളിപ്പെടുത്തലെന്ന അനില്‍ അക്കരയുടെ ആരോപണം പൊളിയുന്നു. കത്തിലെ വിവരങ്ങള്‍ പ്രതിപക്ഷത്തിന് തന്നെ തിരിച്ചടിയായി. കത്ത് സര്‍ക്കാര്‍ നിലപാട് സാധൂകരിക്കുന്നതെന്നും അപവാദം പ്രചരിപ്പിച്ച പ്രതിപക്ഷം മാപ്പ് പറയണമെന്നും മന്ത്രി എംബി രാജേഷ് പറഞ്ഞു. ലൈഫ് ഭവനപദ്ധതിയില്‍ പുതിയ കണ്ടെത്തല്‍ എന്ന നിലയിലാണ് കത്ത് ഉയര്‍ത്തി മുന്‍ എംഎല്‍എ അനില്‍ അക്കരയുടെ ആരോപണം. പക്ഷേ, കത്തിലെ വിവരങ്ങള്‍ പ്രതിപക്ഷത്തിന് തന്നെ തിരിച്ചടിയായി.

സര്‍ക്കാര്‍ നിലപാട് സാധൂകരിക്കുന്നതാണ് കത്തിലെ ഓരോ ഭാഗവും. വിദേശസംഭാവന സ്വീകരിക്കല്‍ നിയമപ്രകാരം അതിന്റെ ലംഘനം നടക്കണമെങ്കില്‍ ആരോപണ വിധേയനായിട്ടുള്ള ആളോ സംഘടനയോ വിദേശ സംഭാവന സ്വീകരിക്കണം. ലൈഫ് മിഷന്‍ വിദേശ സംഭാവന ഒന്നും സ്വീകരിച്ചിട്ടില്ല. വസ്തുത ഇതാണെന്നിരിക്കെയാണ് അനില്‍ അക്കരയുടെ അടിസ്ഥാനരഹിതമായ ആരോപണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News