ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് ഇനി മൂന്ന് നാള്‍ മാത്രം ശേഷിക്കെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പൊങ്കാല ദിനത്തില്‍ എല്ലാ ഭക്തര്‍ക്കും ദര്‍ശനം നടത്താനുള്ള സൗകര്യം ഒരുക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
കൊവിഡ് കാരണം കഴിഞ്ഞ വര്‍ഷങ്ങളില്‍ പൊങ്കാല, വീടുകളില്‍ അര്‍പ്പിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണ കൂടുതല്‍ ഭക്തര്‍ പൊങ്കലയ്ക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് കണക്കിലെടുത്ത് കൂടുതല്‍ വോളണ്ടിയര്‍മാരെ ക്ഷേത്രത്തിനകത്തെ സുരക്ഷയ്ക്കും തിരക്ക് നിയന്ത്രിക്കുന്നതിനും വേണ്ടി നിയോഗിക്കും.
പൂര്‍ണമായും ഹരിത ചട്ടം പാലിച്ചായിരിക്കും പൊങ്കാല മഹോത്സവം നടത്തുക. പൊങ്കാലയോട് അനുബന്ധിച്ച് 400 ല്‍ അധികം കെഎസ്ആര്‍ടിസി ബസ്സുകള്‍ സര്‍വ്വീസ് നടത്തുണ്ട്. സുരക്ഷാ ക്രമീകരണത്തിന്റ ഭാഗമായി 3000ത്തോളം പൊലീസ് ഉദ്യോഗസ്ഥരെയും ആറ്റുകാലില്‍ നിയോഗിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here