ഇടുക്കിയില്‍ വീണ്ടും മുങ്ങിമരണം; മുതിരപ്പുഴയാറ്റില്‍ യുവാവ് മുങ്ങിമരിച്ചു

ഇടുക്കിയില്‍ വീണ്ടും മുങ്ങിമരണം. കുഞ്ചിത്തണ്ണി എല്ലക്കല്ലിന് സമീപം മുതിരപ്പുഴയാറ്റില്‍ വിനോദസഞ്ചാരത്തിനെത്തിയ യുവാവ് മുങ്ങിമരിച്ചു. തമിഴ്നാട് സ്വദേശി അബ്ദുള്ളയാണ് മരണപ്പെട്ടത്. തമിഴ്നാട്ടില്‍ നിന്നും വിനോദ സഞ്ചാരത്തിനെത്തിയ സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍മാരുടെ പതിനൊന്നംഗ സംഘത്തില്‍പ്പെട്ടയാളാണ് അപകടത്തില്‍ മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം.

സുഹൃത്തുക്കള്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ തമിഴ്‌നാട് തിരുപ്പൂര്‍ സ്വദേശി അബ്ദുള്‍ കരീമിന്റെ മകന്‍ അബ്ദുള്ള മുങ്ങിപ്പോകുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ജയിംസ് ഇയാളെ രക്ഷപെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ബഹളം കേട്ടെത്തിയ സമീപവാസികള്‍ ചേര്‍ന്ന് യുവാവിനെ പുഴയില്‍ നിന്ന് കരക്കെത്തിക്കുകയായിരുന്നു.

തുടര്‍ന്ന് അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തുടര്‍നടപടികള്‍ക്കായി മാറ്റി. കഴിഞ്ഞ ദിവസമാണ് മാങ്കുളം വല്യപാറക്കുട്ടിയില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചത്. ഈ ഞെട്ടലില്‍ നിന്ന് മുക്തമാകും മുമ്പെയാണ് എല്ലക്കല്ലിന് സമീപം ആഴക്കയത്തില്‍ 25കാരനായ യുവാവിന്റെ ജീവന്‍ പൊലിഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News