അബുദാബിയില്‍ ബന്ധുവിന്റെ കുത്തേറ്റ് മലയാളി യുവാവ് മരിച്ചു

അബുദാബിയില്‍ മലയാളി യുവാവ് ബന്ധുവിന്റെ കുത്തേറ്റ് മരിച്ചു. മലപ്പുറം ചങ്ങരംകുളം സ്വദേശി യാസിര്‍ ആണ് മുസഫ വ്യവസായ മേഖലയിലെ സ്വന്തം ബിസിനസ് സ്ഥാപനത്തില്‍വെച്ച് കുത്തേറ്റ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ചോദിച്ച പണം നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ വഴക്കാണ് കൊലയിലേക്ക് നയിച്ചതെന്നാണ് സൂചന.

യാസിര്‍ നടത്തുന്ന കളര്‍ വേള്‍ഡ് ഗ്രാഫിക്‌സ് ഡിസൈനിങ്ങിലേക്ക് രണ്ടു മാസം മുന്‍പാണ് ബന്ധുവായ മുഹമ്മദ് ഗസാനിയെ ജോലിക്കായി കൊണ്ടുവന്നത്. മുഹമ്മദ് ഗസാനി കൂടുതല്‍ പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തര്‍ക്കം ഉണ്ടായതെന്നും ഇയാള്‍ യാസിറിനെ കുത്തുകയായിരുന്നുവെന്നും സുഹൃത്തുക്കള്‍ പറഞ്ഞു.

രണ്ടു ദിവസം മുന്‍പും ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നെന്നാണ് സൂചന. ചങ്ങരംകുളം സ്വദേശി അബ്ദുള്‍ ഖാദറിന്റെയും ഖദീജക്കുട്ടിയുടേയും മകനാണ് കൊല്ലപ്പെട്ട യാസിര്‍. ഭാര്യ റംല ഗര്‍ഭിണിയാണ്. രണ്ട് മക്കളുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News