ബ്രഹ്മപുരം തീപിടിത്തം; ഹെലികോപ്റ്ററിലൂടെ വെള്ളം പമ്പ് ചെയ്യുന്ന സംവിധാനം ഒഴിവാക്കും

ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ തീപിടിത്തം നടന്ന സ്ഥലത്ത് ഹെലികോപ്റ്ററിലൂടെ വെള്ളം പമ്പ് ചെയ്യുന്ന സംവിധാനം ഒഴിവാക്കുന്നുവെന്ന് കളക്ടര്‍ രേണു രാജ്. വെള്ളം പമ്പ് ചെയ്യുന്നതിനെ തുടര്‍ന്ന് ഫീല്‍ഡില്‍ നില്‍ക്കുന്ന അഗ്നിശമന വിഭാഗം ബുദ്ധിമുട്ട് നേരിടുന്നതിനാലാണ് ഈ തീരുമാനം. ഉന്നതല യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എറണാകുളം ജില്ലാ കളക്ടര്‍ രേണു രാജ്.

കൂടുതല്‍ അഗ്നിശമനസേനാ യൂണിറ്റുകളെ സ്ഥലത്തെത്തിക്കുമെന്നും പ്രദേശവാസികള്‍ കൂടുതല്‍ സമയം പുറത്തേക്കിറങ്ങരുതെന്നും കളക്ടര്‍ മുന്നറിയിപ്പ് നല്‍കി. തീപിടിത്തത്തിന്റെ കാരണം വിശദമായി അന്വേഷിക്കാന്‍ കമ്മീഷണര്‍ക്ക് ചീഫ് സെക്രട്ടറി നിര്‍ദ്ദേശം നല്‍കിയെന്നും കളക്ടര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News