കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട; പിടികൂടിയത് 65 ലക്ഷം രൂപയുടെ സ്വര്‍ണം

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട. മൂന്നു യാത്രക്കാരില്‍ നിന്നായി 65 ലക്ഷം രൂപയുടെ 1.2 കിലോ സ്വര്‍ണം പിടികൂടി. ലാപ്‌ടോപ്പിന്റെയും എയര്‍പോഡിന്റെയും ബാറ്ററികളുടെ ഭാഗത്തും ശരീരത്തിനുള്ളിലുമായി ഒളിപ്പിച്ച് കടത്തുകയായിരുന്നു സ്വര്‍ണം. ദുബായില്‍ നിന്നും ജിദ്ദയില്‍ നിന്നും എത്തിയ യാത്രക്കാരാണ് പിടിയിലായത്. സംഭവത്തില്‍ കാസര്‍ക്കോട് സ്വദേശികളായ കളത്തൂര്‍ മുഹമ്മദ്, തൈവളപ്പില്‍ അബ്ദുള്‍ റഹ്മാന്‍, മലപ്പുറം കോട്ടക്കല്‍ സ്വദേശി പന്തലൂക്കാരന്‍ ആഷിഖ് എന്നിവര്‍ അറസ്റ്റിലായി.

അതേസമയം, 3 ദിവസം മുന്‍പും കരിപ്പൂരില്‍ സ്വര്‍ണവും വിദേശ കറന്‍സിയും കടത്താന്‍ ശ്രമിച്ച രണ്ട് പേര്‍ പിടിയിലായിരുന്നു. ഒരു കിലോ സ്വര്‍ണ മിശ്രിതവും, 8 ലക്ഷം രൂപയുടെ വിദേശ കറന്‍സിയുമാണ് കസ്റ്റംസ് പിടികൂടിയത്. കോഴിക്കോട് ചെറുമോത്ത് സ്വദേശി അഫ്സല്‍ ആണ് 6,200 യുഎസ് ഡോളറും, 1,460 ഒമാന്‍ റിയാലുമായി പിടിയിലായത്. ദുബായിലേക്ക് പോകാനായാണ് ഇയാള്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയത്. കോഴിക്കോട് താമരശ്ശേരി സ്വദേശി ഷാഹുല്‍ ഹമീദ് ആണ് സ്വര്‍ണവുമായി പിടിയിലായത്. 1059 ഗ്രാം സ്വര്‍ണ മിശ്രിതമാണ് ഇയാള്‍ ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News