ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തം; സിറ്റി പൊലീസ് കമ്മീഷണര്‍ അന്വേഷിക്കും

കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തത്തിന്റെ കാരണം സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ അന്വേഷിക്കും. ചീഫ് സെക്രട്ടറി ഇതുസംബന്ധിച്ച നിര്‍ദ്ദേശം കൈമാറി. നിലവില്‍ പുകഞ്ഞുകൊണ്ടിരിക്കുന്ന മാലിന്യകൂമ്പാരത്തിന് മുകളിലേക്ക് ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്യുന്ന സംവിധാനം ഒഴിവാക്കി. സ്ഥലത്ത് നില്‍ക്കുന്ന അഗ്‌നിശമന വിഭാഗത്തിന് നേരിടുന്ന ബുദ്ധിമുട്ട് കണക്കിലെടുത്താണ് തീരുമാനം.

കാക്കനാട് കളക്ട്രേറ്റില്‍ ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ബ്രഹ്മപുരത്തെ മാലിന്യക്കൂനകള്‍ ജെസിബി കൊണ്ട് വകഞ്ഞുമാറ്റി വെള്ളം പമ്പു ചെയ്താണ് തീ കെടുത്താന്‍ ശ്രമിക്കുന്നത്. കനത്ത ചൂടായതിനാല്‍ പുകയുന്ന മാലിന്യക്കൂനയില്‍ ഇടയ്ക്കിടെ തീപിടിക്കുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

നിലവില്‍ 6 സെക്ടര്‍ ആയി തിരിച്ചാണ് തീയണയ്ക്കല്‍ ജോലികള്‍ നടക്കുന്നത്. പ്ലാന്റിലെ തീപിടിത്തത്തിന്റെ കാരണം സിറ്റി പൊലീസ് കമ്മീഷണര്‍ നേരിട്ട് അന്വേഷിക്കും. ചീഫ് സെക്രട്ടറി ഇതു സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഡിഎംഒയുടെ നേതൃത്വത്തില്‍ ബ്രഹ്മപുരത്ത് ഓക്‌സിജന്‍ കിയോസ്‌ക് സ്ഥാപിക്കും. ആവശ്യമുള്ളപ്പോള്‍ മാത്രമേ പരിസരവാസികള്‍ പുറത്തേക്ക് പോകാവുള്ളുവെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം, പ്രതിസന്ധിയിലായ മാലിന്യ നീക്കം പരിഹരിക്കാന്‍ കൂടുതല്‍ സ്ഥലങ്ങള്‍ പരിശോധിച്ച് വരികയാണ് ജില്ലാ ഭരണകൂടം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News