മലപ്പുറത്ത് കെട്ടിടത്തിന് തീപിടിച്ചു; മൂന്ന് കടമുറികള്‍ പൂര്‍ണ്ണമായും കത്തിനശിച്ചു

മലപ്പുറം ചങ്ങരംകുളത്ത് കെട്ടിടത്തിന് തീപിടിച്ചു. അപകടത്തിൽ മൂന്ന് കടമുറികള്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. ജീവനക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. 25 ലക്ഷം രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്. ചങ്ങരംകുളം ഹൈവേ ജംഗ്ഷനിലെ മൂന്നുനില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്.

മൂന്ന് കടമുറികള്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. ചങ്ങരംകുളം ഹൈവേ ജംഗ്ഷനില്‍ തൃശ്ശൂര്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന സിറ്റി മാളിന് മുകളിലെ നിലയിലാണ് തീ പിടിച്ചത്. മൂന്നാമത്തെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന മൂന്ന് മുറികളുള്ള ബ്യൂട്ടി പാര്‍ലര്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. സൗത്ത് ഇന്ത്യന്‍ ബാങ്ക് ശാഖ അടക്കം നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ തീപിടിത്ത സമയത്ത് നിരവധി പേര്‍ ഉണ്ടായിരുന്നു.

തീപിടിത്തം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരും ചുമട്ടുതൊഴിലാളികളും ഡ്രൈവര്‍മാരും ചേര്‍ന്ന് സമീപത്തെ വാഹനങ്ങള്‍ പൂര്‍ണ്ണമായും മാറ്റി. കെട്ടിടത്തില്‍ ഉണ്ടായിരുന്നവരെ വേഗത്തില്‍ പുറത്തേക്കിറക്കാന്‍ കഴിഞ്ഞതിനാലാണ് വന്‍ അപകടം ഒഴിവായത്. സ്ഥാപനത്തിലെ ഗ്ലാസുകള്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത് പരിഭ്രാന്ത്രി പരത്തിയിരുന്നു.

തീപടർന്നതിനെത്തുടർന്ന് കെട്ടിടത്തിന് സമീപത്ത് നിന്നിരുന്ന പലരും ഓടി രക്ഷപെടുകയായിരുന്നു. ചങ്ങരംകുളം പൊലീസും പൊന്നാനിയില്‍ നിന്ന് ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയാണ് തീ അണച്ചത്. അപകടത്തിൽ ഏകദേശം 25 ലക്ഷം രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News