എല്‍ഡിഎഫ് സര്‍ക്കാരിനെ തകര്‍ക്കാന്‍ നോക്കണ്ട, അത് നടക്കില്ല: ഇ.പി ജയരാജന്‍

കേന്ദ്രസര്‍ക്കാര്‍ ജനാധിപത്യത്തെ അട്ടിമറിക്കുന്നുവെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. കേന്ദ്രം ജുഡീഷ്യറിയെ കൈപ്പിടിയിലൊതുക്കുകയാണ്. ഇന്ത്യയില്‍ ഫാസിസ്റ്റ് ഏകാധിപത്യ ഭരണം ഉണ്ടാക്കാന്‍ കേന്ദ്രം ശ്രമിക്കുന്നുവെന്നും, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയില്‍ ഇ.പി ജയരാജന്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കറുത്തകൊടിയുമായി അക്രമിക്കാന്‍ പോയാല്‍ ജനം കയ്യുംകെട്ടി നോക്കി നില്‍ക്കില്ല. എല്‍ഡിഎഫ് സര്‍ക്കാരിനെ തകര്‍ക്കാന്‍ നോക്കണ്ട, അത് നടക്കില്ലെന്നും വികസനം മുടക്കണം എന്നാണ് ചിലരുടെ ആഗ്രഹമെന്നും ഇ.പി ജയരാജന്‍ വ്യക്തമാക്കി.

കേരളം പ്രതിരോധ ശക്തിയാണ്. ഇന്ത്യയില്‍ ജനാധിപത്യ ശക്തികളുടെ കൂട്ടായ്മ ശക്തിപ്പെടണം. ത്രിപുരയില്‍ വലിയ ഭീകരതയാണ് ബിജെപി ഉണ്ടാക്കുന്നതെന്നും ഇ.പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. തേക്കിന്‍കാട് മൈതാനിയില്‍ നടന്ന തൃശ്ശൂര്‍ ജില്ലയിലെ ആദ്യ ദിവസത്തെ ജാഥയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇ.പി ജയരാജന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News