സംസ്ഥാനത്ത് യുഡിഎഫ്-ലീഗ്-ബിജെപി-ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ട് രൂപപ്പെട്ട് കഴിഞ്ഞെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ . രാജ്യത്തിനാകെ മാതൃകയായി കേരളത്തില്‍ വികസന മുന്നേറ്റവുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണെന്നും അടുത്ത രണ്ട് വര്‍ഷത്തിനകം കേരളത്തില്‍ ജീവിക്കുന്ന എല്ലാവര്‍ക്കും ഭൂമിയും വീടും നല്‍കുമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
നിലവിലുള്ള 64,006 അതിദരിദ്രകുടുംബങ്ങള്‍ക്കും ഭക്ഷണവും ആരോഗ്യവും ചികിത്സയും നല്‍കി ദരിദ്രരില്ലാത്ത നാടായി കേരളത്തെ മാറ്റും. കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ ഇതെല്ലാം ഇല്ലാതാക്കാനാണ് കോണ്‍ഗ്രസ്- ബിജെപി- ലീഗ് കൂട്ടുകെട്ട് ശ്രമിക്കുന്നതെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ ചൂണ്ടിക്കാട്ടി.
കഴിഞ്ഞദിവസം തദ്ദേശ സ്വയംഭരണ ഉപതെരഞ്ഞെടുപ്പില്‍ 28 സീറ്റില്‍ 15 സീറ്റ് എല്‍ഡിഎഫ് നേടിയിട്ടും മാധ്യമങ്ങള്‍ പറഞ്ഞത് യുഡിഎഫിന് വന്‍ നേട്ടമെന്നാണ്. പ്രതിപക്ഷവും മാധ്യമങ്ങളും വന്‍ ആക്രമണം നടത്തിയിട്ടും മികച്ച വിജയമാണ് എല്‍ഡിഎഫിന് ഉണ്ടായത്. എല്‍ഡിഎഫ് പരാജയപ്പെട്ട നാലുസീറ്റില്‍ ബിജെപി വോട്ട് കോണ്‍ഗ്രസിന് മറിച്ചു നല്‍കി. ചിലയിടങ്ങളില്‍ ബിജെപിക്ക് കോണ്‍ഗ്രസും വോട്ടുനല്‍കി. ജമാഅത്തെ- ആര്‍എസ്എസ് ചര്‍ച്ചയും, അതിന് കോണ്‍ഗ്രസ് ഉത്തരം പറയാതെ മാറിനില്‍ക്കുകയും ചെയ്യുന്നതില്‍നിന്ന് കാര്യങ്ങള്‍ വ്യക്തമാണെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
സംസ്ഥാനത്ത് വികസന വിരുദ്ധ നിലപാട് സ്വീകരിക്കുന്ന കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ഭാവി അപകടത്തിലാകുന്നത് തടയാന്‍ കേരളത്തിലെ ജനങ്ങളുടെ ഭാവി അവതാളത്തിലാക്കുകയാണ് അവര്‍. സിപിഐഎമ്മിന്‍റെ നേതൃത്വത്തിലുള്ള ജനകീയ പ്രതിരോധ ജാഥയ്ക്ക് തൃശ്ശൂര്‍ ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here