വായ തീക്കനല്‍ കൊണ്ട് പൊള്ളിച്ചു, തടിയുപയോഗിച്ച് അടിച്ചു; ബാധയൊഴിപ്പിക്കാന്‍ പെണ്‍കുട്ടിക്ക് നേരെ ക്രൂര മര്‍ദ്ദനം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വായ തീക്കനല്‍ കൊണ്ട് പൊള്ളിച്ച ആള്‍ദൈവം അറസ്റ്റില്‍. ചത്തീസ്ഗഢിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ബാധയെഴിപ്പിക്കാനെന്ന പേരിലാണ് കുട്ടിയെ ഇയാൾ ഉപദ്രവിച്ചത്. അബന്‍പുര്‍ നിവാസിയായ പെണ്‍കുട്ടിയെ മാനസിക പ്രശ്‌നം ആരോപിച്ചാണ് സഹോദരന്‍ പ്രതിയുടെ ആശ്രമിത്തിലെത്തിക്കുന്നത്.

സംഭവത്തില്‍ മഹാസമുന്ദ് ജില്ലയിലെ സ്വയം പ്രഖ്യാപിത ആള്‍ദൈവം രമേശ് താക്കൂറിനെയും ഇയാളുടെ സഹായികളായ മൂന്ന് പേരെയും അറസ്റ്റ് ചെയ്തതായി ഛത്തീസ്ഗഢ് പൊലീസ് മേധാവി അറിയിച്ചു. ആശ്രമത്തിലെ ജോലിക്കാരായ നരേഷ് പട്ടേല്‍, ബജ്റാം സാഹു, രാകേഷ് ദിവാന്‍ എന്നിവരാണ് അറസ്റ്റിലായത്.

പ്രതികള്‍ക്കെതിരെ കൊലപാതകക്കുറ്റം, തെളിവ് നശിപ്പിക്കല്‍, സംഘം ചേര്‍ന്ന് ആക്രമിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കേസില്‍ വിശദമായ അന്വേഷണത്തിന് ഛത്തീസ്ഗഢ് പൊലീസ് മേധാവി ഉത്തരവിട്ടു. ഫെബ്രുവരി 24ന് നടന്ന സംഭവമാണ് ഇപ്പോള്‍ പുറത്തറിയുന്നത്.

പെണ്‍കുട്ടിയുടെ വായ തീക്കനല്‍ കൊണ്ട് പൊള്ളിച്ചതിന് ശേഷം കുട്ടിയെ കത്തുന്ന മരത്തടിയുപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരുക്കേറ്റ കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണ്. ആശ്രമത്തിലെ ഭക്ഷണത്തില്‍ വിഷം കലര്‍ത്താന്‍ ശ്രമിച്ചെന്നാരോപിച്ചാണ് കുട്ടിയെ ആക്രമിച്ചത്.ആശ്രമത്തിലെ സഹായികള്‍ കത്തുന്ന വിറകുപയോഗിച്ച് കുട്ടിയെ മര്‍ദ്ദിക്കുകയായിരുന്നു. പിന്നീട് ഇവര്‍ ചേര്‍ന്ന് കുട്ടിയുടെ വായ കത്തുന്ന വിറക് കൊള്ളി കൊണ്ട് പൊള്ളിക്കുകയും ചെയ്തു.

മര്‍ദ്ദനത്തില്‍ ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ആദ്യം സ്വകാര്യ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും കുട്ടിയുടെ ആരോഗ്യസ്ഥിതി മോശമായതിനാൽ റായ്പൂരിലുള്ള ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News