ചികിത്സ വൈകിയെന്നാരോപിച്ച് ഡോക്ടര്‍ക്ക് മര്‍ദ്ദനം

ചികിത്സ വൈകിയെന്നാരോപിച്ച് ഡോക്ടര്‍ക്ക് കൂട്ടിരിപ്പുകാരന്റെ മര്‍ദ്ദനം. കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ദ്ധൻ പി.കെ.അശോകനാണ് മര്‍ദ്ദനമേറ്റത്. പ്രസവത്തിനിടെ കുഞ്ഞ് മരിച്ചിട്ടും ചികിത്സ വൈകിപ്പിച്ചതാണ് പ്രകോപനത്തിന് കാരണം. ആശുപത്രി കൗണ്ടറിന്റെ ചില്ലും ചെടിച്ചട്ടികളും രോഗിയുടെ കൂട്ടിരിപ്പുകാര്‍ തകര്‍ത്തു.

60 വയസ്സുള്ള ഡോക്ടറെയാണ് ഒരു സംഘം ആളുകള്‍ ചവിട്ടുകയും തല്ലുകയും ചെയ്തത്. ആക്രമണത്തില്‍ ഡോക്ടറുടെ മൂക്കിന്റെ എല്ലിന് പൊട്ടല്‍ ഉള്‍പ്പെടെ ഗുരുതരമായ പരുക്കുകളാണ് സംഭവിച്ചിരിക്കുന്നത്. അടിയേറ്റ് ബോധംപോയതോടെ ഡോക്ടറെ ഫാത്തിമ ഹോസ്പിറ്റലിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡോക്ടറെ മർദ്ദിച്ച സംഭവത്തിൽ ഹോസ്പിറ്റൽ ജീവനക്കാർ സമരത്തിന് ഒരുങ്ങുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News