മലയാളം സര്‍വ്വകലാശാല വിസിയായി ഡോ. സാബു തോമസിനെ നിയമിച്ചു

മഹാത്മാഗാന്ധി സർവ്വകലാശാല വൈസ് ചാൻസലർ ഡോ.സാബു തോമസിന് മലയാളം സർവ്വകലാശാല വിസിയുടെ അധിക ചുമതല. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇത് സംബന്ധിച്ച നോട്ടിഫിക്കേഷന്‍ പുറത്തിറക്കി. മലയാളം സര്‍വ്വകലാശാലയുടെ താത്കാലിക വിസി നിയമനം തള്ളിക്കൊണ്ടാണ് ഗവർണറുടെ പുതിയ വി സി നിയമനം.

മലയാളം സർവ്വകലാശാലയിലെ താൽക്കാലിക വിസി നിയമനത്തിന് കഴിഞ്ഞ ദിവസം സർക്കാർ നൽകിയ മൂന്നംഗ പാനൽ ഗവർണർ തള്ളിയിരുന്നു. ഗവർണ്ണറും സർക്കാരും സ്വന്തം നിലയ്ക്ക് വിസി നിയമനത്തിനായി സെർച് കമ്മിറ്റിയുമായി മുന്നോട് പോയിരുന്നു പുറത്താക്കാതിരിക്കാൻ ​ഗവർണർ കാരണം കാണിക്കൽ നോട്ടീസ് നൽകിയ വിസിമാരിൽ ഒരാൾ കൂടിയാണ് സാബു തോമസ്. നിലവില്‍ എംജി സര്‍വ്വകലാശാല വൈസ് ചാന്‍സലറാണ് ഡോ. സാബു തോമസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News