ഡോക്ടറെ മര്‍ദ്ദിച്ച സംഭവം, ആറു പേര്‍ക്കെതിരെ കേസെടുത്തു

ചികിത്സ വൈകിയെന്നാരോപിച്ച് ഡോക്ടറെ മര്‍ദ്ദിച്ച സംഭവത്തില്‍ ആറു പേര്‍ക്കെതിരെ കേസെടുത്തു. കോഴിക്കോട് നടക്കാവ് പൊലീസ് ആണ് കേസ് എടുത്തത്.
അതേസമയം, ഡോക്ടറെ മര്‍ദിച്ച സംഭവം കാടത്തമെന്ന് ഐഎംഎ ആരോപിച്ചു. ആശുപത്രി സംരക്ഷണ നിയമം പൊളിച്ചെഴുതണമെന്നും സമര നടപടികളുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്നും ഐഎംഎ അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധന്‍ ഡോ.പി കെ അശോകന് മര്‍ദനമേറ്റത്. പ്രസവത്തെ തുടര്‍ന്ന് യുവതിക്ക് ചികിത്സ വൈകിപ്പിച്ചെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. ആശുപത്രി കൗണ്ടറിന്റെ ചില്ലുകള്‍ യുവതിയുടെ ബന്ധുക്കള്‍ അടിച്ചു തകര്‍ത്തു. ഇത് ചോദ്യം ചെയ്യാനെത്തിയ ഡോക്ടറെ ബന്ധുക്കള്‍ മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതി. സംഭവത്തില്‍ നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

എന്നാല്‍ യുവതിക്ക് ചികിത്സ വൈകിപ്പിച്ചിട്ടില്ലെന്നും ബന്ധുക്കള്‍ അനാവശ്യമായി പ്രശ്നങ്ങള്‍ ഉണ്ടാക്കുകയാണെന്നും യുവതിയെ ചികിത്സിച്ച ഡോക്ടര്‍ അനിത വ്യക്തമാക്കിയിരുന്നു. യുവതിയെ ബന്ധുക്കള്‍ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News