‘ഓട്ടോറിക്ഷയിൽ സീറ്റ് ബെൽറ്റ് ധരിച്ചില്ല’, വിചിത്ര പെറ്റിക്കേസുമായി തമിഴ്നാട് പൊലീസ്

ഇടുക്കിയിൽ ഓട്ടോറിക്ഷയിൽ സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് ഡ്രൈവർക്കെതിരെ പെറ്റിക്കേസ്. ജില്ലയിൽ മാത്രം സർവ്വീസ് നടത്തുന്ന കാമാക്ഷി സ്വദേശി സജി വർഗ്ഗീസിന് പെറ്റിക്കേസ് വന്നത് തമിഴ്നാട് ട്രാഫിക് പൊലീസിന്റെ വകയായിട്ടാണ്. ഈ വിചിത്ര നടപടിയിൽ ആശങ്കയിലായിരിക്കുകയാണ് സജി വർഗ്ഗീസ്.

വാഹനം റീ ടെസ്റ്റ് നടത്തുന്നതിനായി രജിസ്റ്റർ ചെയ്യുന്ന സമയത്താണ് പെറ്റി കേസ് നിലനിൽക്കുന്നുണ്ടെന്നും ഇത് അടക്കണമെന്നും അറിയുന്നത്. എന്നാൽ ഇത്തരമൊരു കേസിനെ സംബന്ധിച്ച് അറിവില്ലായിരുന്ന സജി കൂടുതൽ അന്വേഷണം നടത്തിയപ്പോഴാണ് പെറ്റി തമിഴ്നാട്ടിൽ നിന്നാണെന്ന് മനസ്സിലാക്കുന്നത്. എന്നാൽ പെറ്റി അടച്ചെങ്കിലും തമിഴ്നാട്ടിൽ തന്റെ വാഹനത്തിന്റെ അതേ നമ്പർ കള്ള വാഹനം ഓടുന്നതിന്റെ ആശങ്കയിലാണ് സജി. തന്റെ പേരിൽ മറ്റെന്തെങ്കിലും കേസുകൾ വരുമോ എന്ന ഭയവും സജിക്കുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News