എംകെ രാഘവന്റെ പരസ്യ പ്രസ്താവന: എഐസിസിയില്‍ സമ്മര്‍ദ്ദം ശക്തമാക്കി നേതാക്കള്‍

പരസ്യപ്രസ്താവനയില്‍ എം കെ രാഘവനെതിരെ നീക്കം ശക്തമാക്കി കെ സി വേണുഗോപാല്‍ വിഭാഗം. രാഷ്ട്രീയ കാര്യ സമിതി യോഗം വിളിച്ച് കേരളത്തില്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് അതൃപ്ത വിഭാഗം നേതാക്കള്‍. ഇക്കാര്യത്തില്‍ ശശി തരൂരിന്റെ നിലപാടും നിര്‍ണായകമാകും.

എം.കെ. രാഘവന്‍ എഐസിസി അംഗമായതിനാല്‍ അച്ചടക്ക നടപടിയില്‍ അന്തിമതീരുമാനം എടുക്കാന്‍ ഹൈക്കമാന്‍ഡിനെ കഴിയൂ. അതുകൊണ്ടുതന്നെ ഹൈക്കമാന്‍ഡിന്റെ കോര്‍ട്ടിലേക്ക് പന്ത് തട്ടി സമ്മര്‍ദ്ദം ശക്തമാക്കാനാണ് ഔദ്യോഗിക വിഭാഗത്തിന്റെ തീരുമാനം. എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പില്‍ തരൂരിനൊപ്പം നിന്ന രാഘവനോട് മല്ലികാർജുൻ ഖാർഗെക്കും അതൃപ്തിയുണ്ട്. രാഘവനെതിരെ കോഴിക്കോട് ഡിസിസി നല്‍കിയ റിപ്പോര്‍ട്ട് കെപിസിസി അധ്യക്ഷന്‍ ഹൈക്കമാന്‍ഡിന് കൈമാറും.

ഒപ്പം കേരളത്തിന്റെ ചുമതലയുള്ള സംഘടനാ ജനറല്‍ സെക്രട്ടറിയെ നേരില്‍ കണ്ട് സുധാകരന്‍ കാര്യങ്ങള്‍ ധരിപ്പിക്കുമെന്നാണ് വിവരം. പക്ഷെ വിഷയം കേരളത്തില്‍ തന്നെ ചര്‍ച്ചചെയ്യണമെന്നാണ് മറുവിഭാഗത്തിന്റെ ആവശ്യം. അടിയന്തരമായി രാഷ്ട്രീയ കാര്യസമിതി യോഗം വിളിക്കണമെന്നും കെ.മുരളീധരന്‍ അടക്കമുള്ള നേതാക്കള്‍ ആവശ്യപ്പെടുന്നു. ഇക്കാര്യത്തില്‍ എ വിഭാഗം നേതാക്കളും മുരളീധരന്റെ നിലപാടിനൊപ്പമാണ്. അതേസമയം, തരൂരിനെ പിന്തുണച്ചതിന്റെ പേരില്‍ രാഘവനെതിരെ പ്രതികാര നടപടി സ്വീകരിച്ചാല്‍ കൂടുതല്‍ പൊട്ടിത്തെറിയിലേക്ക് കാര്യങ്ങള്‍ പോകുമെന്നാണ് സൂചന. ഇക്കാര്യത്തില്‍ ശശി തരൂരിന്റെ നിലപാടും നിര്‍ണായകമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News