ഡോക്ടറെ മര്‍ദ്ദിച്ച സംഭവം അപലപനീയം: കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി, മന്ത്രി വീണാ ജോര്‍ജ്

കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ രോഗിയുടെ ബന്ധുക്കള്‍ മര്‍ദ്ദിച്ച സംഭവം അപലപനീയമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.

എന്നാൽ ഡോക്ടറെ മർദ്ദിച്ച സംഭവത്തിൽ ആറുപേർക്കെതിരെ കേസെടുത്തിട്ടുണ്ട്. മനഃപൂർവമുള്ള നരഹത്യാശ്രമം, ഹോസ്പിറ്റൽ പ്രൊട്ടക്ഷൻ ആക്ട് എന്നിവ ചുമത്തി നടക്കാവ് പൊലീസ് ആണ് കേസെടുത്തത്. രോഗിക്ക് ചികിത്സ വൈകിയെന്ന് ആരോപിച്ച് മുതിർന്ന ഹൃദ്രോഗ വിദഗ്ധനായ ഡോ. പി.കെ അശോകനെയാണ് രോഗിയുടെ ബന്ധുക്കൾ മർദ്ദിച്ചത്.

നഴ്‌സിങ് സ്‌റ്റേഷന്റെ ചില്ല് രോഗിയുടെ ബന്ധുക്കൾ അടിച്ചു തകർത്തു. അക്രമം തടയാൻ ശ്രമിച്ചോഴാണ് ഡോ. അശോകന് മർദ്ദനമേറ്റത്. താൻ ചികിത്സിക്കാത്ത രോഗിയുടെ ബന്ധുക്കളാണ് തന്നെ മർദ്ദിച്ചതെന്ന് ഡോക്ടർ പറഞ്ഞു. കൊല്ലുമെന്ന് ആക്രോശിച്ചാണ് അക്രമികൾ മർദ്ദിച്ചത്. നിലവിൽ അതേ ആശുപത്രിയിൽ ചികിത്സയിലാണ് മർദ്ദനമേറ്റ ഡോക്ടർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News