കാപ്പ ചുമത്തി ജയിലിലടച്ച ആകാശ് തില്ലങ്കേരിയേയും ജിജോ തില്ലങ്കേരിയേയും കണ്ണൂര്‍ ജയിലില്‍ നിന്നും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. കാപ്പ ചുമത്തിയ തടവുകാരെ സ്വന്തം ജില്ലയിലെ ജയിലില്‍ പാര്‍പ്പിക്കരുതെന്ന ചട്ടമനുസരിച്ചാണ് ജയില്‍ മാറ്റം. രാവിലെ ഒന്‍പത് മണിയോടെയാണ് ഇരുവരെയും പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളോടെ കണ്ണൂരില്‍ നിന്നും വിയ്യൂരിലേക്ക് കൊണ്ടുപോയത്.
ജയില്‍ മാറ്റണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ അപേക്ഷ നല്‍കിയിരുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ പത്താം ബ്ലോക്കിലാണ് ഇരുവരെയും പാര്‍പ്പിച്ചിരുന്നത്. കാപ്പ ചുമത്തിയതിനാല്‍ ആറ് മാസം തടവില്‍ കഴിയേണ്ടി വരും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here