ന്യൂയോർക്ക്- ദില്ലി വിമാനത്തിൽ സഹയാത്രികനുനേരെ മൂത്രമൊഴിച്ച ആൾ അറസ്റ്റിൽ

വീണ്ടും വിമാനത്തിൽ അടുത്തിരുന്ന ആളിനു മേൽ മൂത്രമൊഴിച്ച് സഹയാത്രികൻ. വെള്ളിയാഴ്ച രാത്രി പുറപ്പെട്ട ന്യൂയോർക്ക്- ദില്ലി അമേരിക്കൻ എയർലൈൻസ് വിമാനത്തിലാണ് സംഭവം. ആര്യ വോഹ്റയെന്ന  യു.എസ് സർവ്വകലാശാലയിലെ വിദ്യാർത്ഥിയാണ് പ്രതി. വിമാനം ദില്ലിയിൽ  ലാൻഡ് ചെയ്തതിനു പിന്നാലെ സിഐഎസ്എഫ് ഇയാളെ കസ്റ്റഡിയിലെടുത്തു.

എന്നാൽ തന്റെ പേര് വെളിപ്പെടുത്തരുതെന്നും പരാതി നൽകാനില്ലെന്നും ദേഹത്ത് മൂത്രം വീണ യാത്രക്കാരൻ പറഞ്ഞതായി ദില്ലി പൊലീസ് അറിയിച്ചു. ഉറക്കത്തിനിടയിൽ തനിക്ക് അങ്ങനെ പറ്റിപ്പോയതാണെന്നാണ്  വിദ്യാർത്ഥിയുടെ വാദം. വിദ്യാർത്ഥിക്കെതിരെ യാത്രാ വിലക്കും കേസും വന്നേക്കും.

വിമാനത്തിൽ നടന്ന സംഭവത്തെക്കുറിച്ച് ജീവനക്കാർ ആദ്യം പൈലറ്റിനെയാണ് അറിയിച്ചത്. അദ്ദേഹം എ.ടി.സിയെ അറിയിക്കുകയായിരുന്നു. തുടർന്ന് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും ദില്ലി വിമാനത്താവളത്തിൽ വച്ച് വിദ്യാർത്ഥിയെ പിടികൂടുകയും പൊലീസിന് കൈമാറുകയും ചെയ്തു.

ന്യൂയോർക്കിൽ നിന്ന് വെള്ളിയാഴ്ച രാത്രി 9.16ന് പുറപ്പെട്ട വിമാനം 14 മണിക്കൂറും 26 മിനിറ്റും കഴിഞ്ഞ് ശനിയാഴ്ച രാത്രി 10.12നാണ് ദില്ലി  ഇന്ദിരാഗാന്ധി അന്തർദേശീയ വിമാനത്താവളത്തിൽ ലാൻഡ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News