ബ്രഹ്‌മപുരം പ്രശ്‌നത്തില്‍ ശാശ്വത പരിഹാരം കാണുമെന്ന് മന്ത്രി പി രാജീവ്. മേഖലയില്‍ സ്ഥിരമായി നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുമെന്നും അദേഹം പറഞ്ഞു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ചികിത്സാ സംവിധാനങ്ങള്‍ സജ്ജമാണെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജും അറിയിച്ചു. എറണാകുളം കളക്ടറേറ്റില്‍ ചേര്‍ന്ന ഉന്നതല യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു ഇരുവരും.
എറണാകുളം കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ തദ്ദേശ വകുപ്പ് മന്ത്രി എം.ബി രാജേഷും ഓണ്‍ലൈനില്‍ പങ്കെടുത്തു. ജില്ലാ കളക്ടര്‍, കൊച്ചി മേയര്‍, എംഎല്‍എമാര്‍ വ്യവസായ റവന്യൂ ആരോഗ്യ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു. മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഓക്‌സിജന്‍ പാര്‍ലറുകള്‍, സ്‌മോക് അത്യാഹിത വിഭാഗം അടക്കം ആരോഗ്യ സംവിധാനങ്ങള്‍ സജ്ജമാണെന്നും ആരോഗ്യമന്ത്രി വ്യകത്മാക്കി.
ബ്രഹ്‌മപുരത്തെ തീ നിയന്ത്രണവിധേയമാക്കിയെങ്കിലും പൂര്‍ണ്ണമായും കെടുത്താനുളള ശ്രമത്തിലാണ്. രൂക്ഷമായ പുകപടലമാണ് മറ്റൊരു പ്രതിസന്ധി. അതിനിടെ തീപിടിച്ച സംഭവത്തില്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here