വിഷമുള്ള പ്രാണിയുടെ കുത്തേറ്റു, ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു

പ്രാണിയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. എംജിഎം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി പെരിങ്ങര കോച്ചാരിമുക്കം പാണാറായില്‍ അനീഷ്-ശാന്തികൃഷ്ണ ദമ്പതികളുടെ മകള്‍ അംജിത പി അനീഷ് (13) ആണ് ചികിത്സയിലിരിക്കെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ മരിച്ചത്.

മാര്‍ച്ച് ഒന്നിന് വീടിനടുത്ത് മള്‍ബെറി ചെടിയില്‍ നിന്നും പഴം പറിക്കുന്നതിനിടെ ചെവിക്ക് പിന്നില്‍ ഏതോ പ്രാണി കുത്തിയതായി അംജിത വീട്ടില്‍ പറഞ്ഞിരുന്നു. ദേഹമാസകലം ചൊറിച്ചിലും തടിപ്പും അനുഭവപ്പെട്ട അംജിതയെ പിന്നീട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഇന്നലെ മരണം സംഭവിക്കുകയായിരുന്നു. സംസ്‌കാരം നടത്തി. അഞ്ജന പി അനീഷ് സഹോദരിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News