ഇടുക്കിയില്‍ വീണ്ടും അരിക്കൊമ്പന്‍, വീട് ഭാഗികമായി തകര്‍ത്തു

ഇടുക്കിയില്‍ വീണ്ടും കാട്ടാന ആക്രമണം. ഇന്ന് പുലര്‍ച്ചെയാണ് വീണ്ടും അരിക്കൊമ്പന്റെ ആക്രമണം ഉണ്ടായത്. ശാന്തന്‍ പാറക്ക് സമീപം പാറപൂപ്പാറയിലെ ഒരു വീട് അരിക്കൊമ്പന്‍ തകര്‍ത്തു. പുലര്‍ച്ചെ രണ്ടുമണിക്കായിരുന്നു ആക്രമണം. തലക്കുളം സ്വദേശി ബൊമ്മരാജിന്റെ വീട് അരികൊമ്പന്‍ ഭാഗീകമായി തകര്‍ന്നു. സംഭവ സമയത്ത് വീട്ടില്‍ ആരും ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. പിന്നീട് നാട്ടുകാര്‍ എത്തി ബഹളം വെച്ച് കൊമ്പനെ തുരത്തുകയായിരുന്നു.

അതേസമയം, മൂന്നാറില്‍ വീണ്ടും ആക്രമണവുമായി പടയപ്പ എത്തി.യാത്രക്കാരുമായി പോകുന്ന കെഎസ്ആര്‍ടിസി ബസ്സിന് നേരെ പാഞ്ഞടുത്ത പടയപ്പ ബസ്സിന്റെ മിറര്‍ ഗ്ലാസ് തകര്‍ത്തു. ഇന്നലെ രാത്രി 12 മണിയോടെ മൂന്നാര്‍ നയമക്കാട് എസ്റ്റേറ്റിന് സമീപത്തു വച്ചാണ് ആക്രമണം നടന്നത്. പഴനി- തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റിന് നേരെ കഴിഞ്ഞ ദിവസങ്ങളിലും പടയപ്പയുടെ ആക്രമണം ഉണ്ടായിരുന്നു. ഇന്നലെ പകല്‍ മൂന്നാര്‍ ഡിഎഫ്ഒയുടെ വീടിന് മുന്നില്‍ മണിക്കൂറുകളോളം നില ഉറപ്പിച്ച ആന ചെറിയ രീതിയില്‍ കൃഷി നാശവും ഉണ്ടാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News