ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് കരുത്തരുടെ പോരാട്ടം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് കരുത്തരുടെ പോരാട്ടം. സ്വന്തം തട്ടകമായ ആന്‍ഫീല്‍ഡില്‍ ലിവര്‍പൂള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 10 മണിക്കാണ് മത്സരം. കിരീട വരള്‍ച്ചയ്ക്ക് വിരാമമിട്ട് ഇംഗ്ലീഷ് ലീഗ് കപ്പില്‍ മുത്തമിട്ട മാഞ്ചസ്റ്റര്‍ യുണൈറ്റഡും മുന്‍ ചാമ്പ്യന്‍മാരായ ലിവര്‍പൂളും നേര്‍ക്കു നേര്‍ വരുമ്പോള്‍ പോരാട്ടം തീ പാറുമെന്നുറപ്പാണ്. ആന്‍ഫീല്‍ഡില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കരുത്തര്‍ ഏറ്റുമുട്ടുമ്പോള്‍ കടലാസിലെ കരുത്തര്‍ യുണൈറ്റഡ് തന്നെ. 24കളികളില്‍ നിന്ന് 49പോയിന്റുമായി പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് യുണൈറ്റഡ്.

ഗോള്‍ വേട്ട തുടരുന്ന റാഷ്‌ഫോര്‍ഡും ആന്റണിയും കളി മെനയാന്‍ ബ്രൂണോ ഫെര്‍ണാണ്ടസും ചേരുമ്പോള്‍ മാഞ്ചസ്റ്റര്‍ ലിവര്‍പൂളിന് വെല്ലുവിളി തീര്‍ക്കുമെന്നുറപ്പ്. സീസണില്‍ തപ്പിതടയുന്ന ലിവര്‍പൂള്‍ 24 കളികളില്‍ നിന്നും 39 പോയിന്റുമായി 6-ാംസ്ഥാനത്താണ്. സലായും ഗാക്‌പോയും അടങ്ങുന്ന ക്‌ളോപ്പിന്റെ സംഘം റയലിനോട് ഞെട്ടിക്കുന്ന തോല്‍വിയാണ് ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റുവാങ്ങിയത്. സിസണില്‍ അവസാനം മുഖാമുഖം വന്നപ്പോള്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് യുണൈറ്റഡിനായിരുന്നു ജയം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News