ത്രിപുരയിലെ ബിജെപി ആക്രമണം, നടപടി സ്വീകരിക്കാതെ പൊലീസ്

ത്രിപുരയിൽ ബിജെപിയുടെ വ്യാപക ആക്രമങ്ങളില്‍ നടപടി സ്വീകരിക്കാതെ പൊലീസും ഭരണകൂടവും. അക്രമം തുടങ്ങി ദിവസങ്ങള്‍ പിന്നിട്ടിട്ടും ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ ഒരു കേസ് പോലും പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.

നിരവധി സിപിഐഎം പ്രവര്‍ത്തകരെയാണ് ബിജെപി പ്രവര്‍ത്തകര്‍ വേട്ടയാടി ആക്രമിച്ചത്. ഒട്ടനവധി പ്രവര്‍ത്തകര്‍ക്ക് സാരമായി പരുക്കേറ്റു. സിപിഐഎം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് തീ വയ്ക്കുകയും വീടുകളിലെ ആഭരണങ്ങളും പണങ്ങളും കൊള്ളയടിക്കുകയും ചെയ്തു.

അക്രമം ആരംഭിച്ച് ദിവസങ്ങള്‍ പിന്നിട്ടിട്ട് കൂടി പൊലീസോ ഭരണകൂടമോ വേണ്ട നടപടികള്‍ ഇതുവരെയും സ്വീകരിച്ചിട്ടില്ല. ഒരു ബിജെപി പ്രവര്‍ത്തകനെതിരെ പോലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. വെസ്റ്റ് ത്രിപുര, ദലായി ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത് മാത്രമാണ് കേവലം സ്വീകരിച്ച നടപടി.

2018-ല്‍ ത്രിപുരയില്‍ ബിജെപി അധികാരത്തില്‍ വന്നതിന് പിന്നാലെ സിപിഐഎം പ്രവര്‍ത്തകരെ നിരന്തരം വേട്ടയാടുന്ന ശൈലിയാണ് പാര്‍ട്ടി സ്വീകരിക്കുന്നത്. പലതവണയാണ് ബിജെപിയുടെ അക്രമരാഷ്ട്രീയത്തിന് അറുതി വരുത്തണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം കേന്ദ്ര നേതൃത്വങ്ങള്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷനെയും സംസ്ഥാന ഭരണകൂടത്തെയും സമീപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News