വഞ്ചകരെ ഭരണാധികാരികളാക്കിയാല്‍ രാജ്യത്തിന് എന്ത് ഭാവിയാണുള്ളതന്ന് ഇമ്രാന്‍ ഖാന്‍

വഞ്ചകരെ ഭരണാധികാരികളാക്കിയാല്‍ രാജ്യത്തിന് എന്ത് ഭാവിയാണുള്ളതന്ന് പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. 8 ബില്യണ്‍ രൂപയുടെ കള്ളപ്പണം വെളുപ്പിച്ചതിന് എന്‍എബിയും 16 ബില്യണ്‍ രൂപയുടെ മറ്റൊരു അഴിമതിക്ക് എഫ്ഐഎയും ഷഹബാസ് ഷരീഫിനെ ശിക്ഷിക്കാനിരിക്കെയായിരുന്നെന്നും ഇമ്രാന്‍ ഖാന്‍ ട്വിറ്ററില്‍ കുറിച്ചു. ഇമ്രാന്‍ ഖാന്റെ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.

ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് സൂചന. തോഷഖാന കേസില്‍ ഹാജരാകാത്തതിനെത്തുടര്‍ന്നാണ് ഇസ്ലാമാബാദ് പൊലീസ് ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാനൊരുങ്ങുന്നത്. അറസ്റ്റിനായി പൊലീസ് ഇമ്രാന്‍ ഖാന്റെ വസതിയിലെത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയായിരിക്കെ കിട്ടിയ സമ്മാനങ്ങള്‍ ഖജനാവില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് ലാഭത്തില്‍ വിറ്റെന്ന കേസിലാണ് നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News