നല്ല ഇടതൂര്‍ന്ന മുടി ഏതൊരാളുടെയും സ്വപ്നമാണ്. പല എണ്ണകള്‍ തലയില്‍ തേച്ചിട്ടും മുടി വളരാത്ത നിരവധി പേര്‍ നമുക്ക് ചുറ്റുമുണ്ട്. എന്നാല്‍, ഇനി മുടി വളരുന്നില്ല എന്ന കാരണത്താല്‍ ആരും വിഷമിക്കേണ്ടതില്ല. വീട്ടില്‍ കാരറ്റ് ഇരിപ്പുണ്ടെങ്കില്‍ അത് മാത്രം മതി മുടി തഴച്ചുവളരാന്‍. കാരറ്റ് തലയോട്ടിലെ രക്തപ്രവാഹം വര്‍ധിപ്പിക്കുകയും മുടി വളര്‍ച്ചയെ സഹായിക്കുകയും ചെയ്യും.
മുടിയുടെ എല്ലാ പ്രശനങ്ങളും അകറ്റി മുടി കൊഴിയുന്നത് കുറയ്ക്കാന്‍ കാരറ്റ് വളരെ ഉത്തമമാണ്. കാരറ്റും ഒലീവെണ്ണയും മുടിയുടെ വളര്‍ച്ച കൂട്ടുകയും മുടിക്ക് കണ്ടീഷണര്‍ ആയി പ്രവര്‍ത്തിക്കുകയും ചെയ്യും. മുടിയുടെ വളര്‍ച്ചയ്ക്ക് ഉള്ളിനീരും നാരങ്ങാനീരും വളരെ ഉത്തമമാണ്.
ഉള്ളിനീര് മുടിയുടെ ഫോളിക്കുകളെ പോഷക സമ്പന്നമാക്കും. നാരങ്ങാനീര് കൊളാജന്‍ ഉത്പാദനം കൂട്ടി മുടി വളര്‍ച്ച കൂട്ടും. ഉള്ളിനീരും നാരങ്ങാനീരും കാരറ്റും കൊണ്ടുള്ള ഒരു മിശ്രിതം നമുക്കൊന്ന് തയ്യാറാക്കിയാലോ?
ആവശ്യമായവ
1 കാരറ്റ്
1 ഉള്ളി
ഒലീവെണ്ണ- 2 സ്പൂണ്‍
നാരങ്ങാനീര്- 2 സ്പൂണ്‍
ചെയ്യേണ്ട വിധം
കാരറ്റും ഉള്ളിയും ചെറിയ കഷണങ്ങളാക്കി നുറുക്കി ഫുഡ് പ്രോസസറിലിട്ട് ബ്ലെന്‍ഡ് ചെയ്യുക. ഇതിലേക്ക് ഒലീവെണ്ണയും നാരങ്ങാനീരും ചേര്‍ത്ത് മിക്സ് ചെയ്യുക. ഈ മാസ്‌ക് മുടിയില്‍ പുരട്ടി 15 മിനിട്ട് വയ്ക്കുക. ഷാമ്പൂ ഉപയോഗിച്ച് കഴുകുക. ആഴ്ചയില്‍ ഒരിക്കല്‍ ഇത് ചെയ്യാവുന്നതാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here