ബ്രഹ്‌മപുരം പ്ലാന്റിലെ തീപിടിത്തം, സ്‌കൂളുകള്‍ക്ക് നാളെ അവധി

ബ്രഹ്‌മപുരം മാലിന്യശേഖരണ പ്ലാന്റില്‍ തീപിടിത്തമുണ്ടായ സാഹചര്യത്തില്‍ പ്ലാന്റിന് സമീപമുള്ള തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അവധി. സ്‌കൂളുകള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു. ഒന്ന് മുതല്‍ 7 വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്കാണ് അവധി ബാധകം. തൃക്കാക്കര, തൃപ്പൂണിത്തുറ, മരട്, കൊച്ചിന്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

വടവുകോട് പുത്തന്‍കുരിശ്, കിഴക്കമ്പലം, കുന്നത്തുനാട് പഞ്ചായത്തുകളിലും ബാധകമാണ്. സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകളിലും അവധി ബാധകമായിരിക്കും. അങ്കണവാടികള്‍ക്കും ഡേ കെയറുകള്‍ക്കും അവധിയായിരിക്കും. അതേസമയം, പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് കളക്ടര്‍ അറിയിച്ചു.

ബ്രഹ്‌മപുരത്തെ തീ നിയന്ത്രണവിധേയമാക്കിയെങ്കിലും പൂര്‍ണമായും കെടുത്താനുളള ശ്രമത്തിലാണ്. രൂക്ഷമായ പുകപടലമാണ് മറ്റൊരു പ്രതിസന്ധി. അതിനിടെ തീപിടിച്ച സംഭവത്തില്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News