പൊള്ളുന്ന ചൂടില്‍ ഒരു വെറൈറ്റി പച്ച മുന്തിരി ജ്യൂസ്

ഈ പൊള്ളുന്ന ചൂടത്ത് നല്ല തണുപ്പന്‍ പച്ച മുന്തിരി ജ്യൂസ് കുടിച്ചാലോ? വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒരു സ്പെഷ്യല്‍ പച്ച മുന്തിരി ജ്യൂസ് ട്രൈ ചെയ്താലോ ?

ചേരുവകള്‍

മുന്തിരി – ഒരു കപ്പ്
നാരങ്ങ – ഒരെണ്ണം
പുതിനയില – 10 എണ്ണം
ഉപ്പ് – കാല്‍ ടീസ്പൂണ്‍
പഞ്ചസാര – മൂന്ന് ടേബിള്‍ സ്പൂണ്‍
തണുത്ത വെള്ളം – ഒരു കപ്പ്

തയ്യാറാക്കുന്ന വിധം

മിക്സിയുടെ ജാറില്‍ മുന്തിരി, നാരങ്ങ, പുതിനയില, ഉപ്പ്, പഞ്ചസാര എന്നിവ നന്നായി അരച്ചെടുക്കുക. ഇതിലേക്ക് വെള്ളവും ചേര്‍ത്ത് അടിച്ച് എടുക്കാം. പഞ്ചസാര ഒഴിവാക്കി ഉപ്പ് മാത്രം വേണമെങ്കിലും ചേര്‍ക്കാം. ഐസ്‌ക്യൂബ് ആവശ്യമെങ്കില്‍ ചേര്‍ക്കാം. വെറൈറ്റി പച്ച മുന്തിരി ജ്യൂസ് തയ്യാര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News