വാതിലിന് സമീപം ചെരുപ്പ് വെച്ചത് ചോദ്യം ചെയ്തു, അയല്‍വാസിയെ ദമ്പതികള്‍ കൊലപ്പെടുത്തി

അയല്‍വാസിയെ ദമ്പതികള്‍ കൊലപ്പെടുത്തി. വാതിലിന് സമീപം ചെരുപ്പ് വെച്ചത് ചോദ്യം ചെയ്തതിനാണ് അയല്‍വാസിയെ ദമ്പതികള്‍ ദാരുണമായി കൊലപ്പെടുത്തിയത്. സംഭവത്തില്‍ യുവതിയെ അറസ്റ്റ് ചെയ്തതായും ഭര്‍ത്താവ് കൃത്യത്തിന് പിന്നാലെ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായും പൊലീസ് പറഞ്ഞു.

54കാരനായ അഫ്‌സര്‍ ഖത്രിയാണ് കൊല്ലപ്പെട്ടത്. പ്രതികളായ ദമ്പതികള്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയതായും പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായും പൊലീസ് അറിയിച്ചു. ചെരുപ്പ് വാതിലില്‍ വെക്കുന്നതുമായി ബന്ധപ്പെട്ട് ദമ്പതികളും അയല്‍വാസിയും തമ്മില്‍ വഴക്കിട്ടിരുന്നു. ശനിയാഴ്ച രാത്രിയിലുണ്ടായ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് നയാനഗര്‍ പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News