ഡിന്നറിന് രുചിയൂറും നൈസ് പത്തിരി ആയാലോ?

ഇന്നത്തെ ഡിന്നറിന് രുചിയൂറും നൈസ് പത്തിരി ആയാലോ? കുറഞ്ഞ സമയം കൊണ്ട് തയ്യാറാക്കാന്‍ കഴിയുന്ന ഒരു കിടിലന്‍ വിഭവമാണ് നൈസ് പത്തിരി. തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം.

ചേരുവകള്‍

പത്തിരിപ്പൊടി അല്ലെങ്കില്‍ സാധാരണ പച്ചരി നന്നായി പൊടിച്ചെടുത്തത് – 2 ഗ്ലാസ്
വെള്ളം – 2 ഗ്ലാസ്
ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

2 ഗ്ലാസ് വെള്ളം പാത്രത്തിലൊഴിച്ച് അടുപ്പത്തുവെച്ച് തിളപ്പിക്കുക. തിളച്ച് തുടങ്ങുമ്പോള്‍ ഉപ്പിട്ട് തീ കുറയ്ക്കുക. അരിപ്പൊടി വെള്ളത്തിലേക്ക് ഇട്ട് നല്ലവണ്ണം ഇളക്കുക. വെള്ളം വറ്റിയാല്‍ പാത്രം അടുപ്പില്‍ നിന്നിറക്കി പൊടി ഒരു പരന്ന പാത്രത്തിലേക്കിട്ട് നല്ലവണ്ണം കുഴയ്ക്കുക. പൊടി ചൂടാറുന്നതിന് മുമ്പ് കുഴയ്ക്കണം. നല്ല മയം വരുന്നത് വരെ കുഴച്ചു പൊടി ഉരുളകളാക്കുക.

ഓരോ ഉരുളകളും പലകയില്‍ വെച്ച് കനം കുറച്ചു പരത്തുക. ചട്ടി ചൂടാകുമ്പോള്‍ പത്തിരി വച്ചിരിക്കുന്ന ചട്ടിയിലേക്ക് ഇടുക. പത്തിരി ചെറുതായി ചൂടാവുമ്പോള്‍ മറിച്ചിടുക. രണ്ട് നിമിഷത്തിന് ശേഷം ഒന്നു കൂടി തിരിച്ചിടുക. പത്തിരിയുടെ മുകള്‍വശം പൊന്തി വരും. അപ്പോള്‍ ചട്ടിയില്‍ നിന്നും എടുത്ത് ചൂടാറാന്‍ വെക്കുക. നൈസ് പത്തിരി തയ്യാര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News