ചൂടത്ത് ചുണ്ടുകള്‍ പൊട്ടുന്നുണ്ടോ? ദിവസങ്ങള്‍ക്കുള്ളില്‍ പരിഹാരം

കൊടും ചൂടില്‍ വിയര്‍ക്കുകയാണ് കേരളം. ചൂട് കൂടുന്നതിനുസരിച്ച് നമ്മുടെ ശരീരത്തേയും അത് സാരമായി തന്നെ ബാധിക്കാറുണ്ട്. അമിത ചൂട് കാരണം മുഖവും ദേഹവുമൊക്കെ ഡ്രൈ ആകുന്നതും സ്‌കിന്‍ വിണ്ടുകീറുന്നതും സ്വാഭാവികമാണ്. നമ്മുടെ മനോഹരമായ ചുണ്ടുകളേയും ചൂട് സാരമായി തന്നെ ബാധിക്കും.

ചൂട് കൂടുന്നതിനുസരിച്ച് ചുണ്ട് ഡ്രൈ ആകുകയും ചുണ്ട് വിണ്ടുകീറുകയും ചെയ്യും. അതുകൊണ്ടുതന്നെ വേനല്‍ക്കാലത്ത് സ്വാഭാവികമായും ചുണ്ടുകള്‍ക്ക് കൂടുതല്‍ പരിചരണവും ശ്രദ്ധയും ആവശ്യമാണ്. വിണ്ടുകീറിയതും വരണ്ടതുമായ ചുണ്ടുകളെ സ്വാഭാവികമായി ചികിത്സിക്കാന്‍ ചില ടിപ്സുകള്‍ പറയാം.

കറ്റാര്‍വാഴ

കറ്റാര്‍വാഴ ആന്റി മൈക്രോബിയല്‍ ആണ്. ഇത് പതിവായി ചുണ്ടില്‍ പുരട്ടിയാല്‍ നിങ്ങളുടെ ചുണ്ടുകളില്‍ ജലാംശം നിലനിര്‍ത്താനും ചുണ്ട് വരണ്ടുപോകുന്നത് തടയാനും സഹായിക്കുന്നു.

പെട്രോളിയം ജെല്ലി

പെട്രോളിയം ജെല്ലി പുരട്ടുന്നത് ചുണ്ടുകളിലെ ഈര്‍പ്പം തടയാനും അവയെ ജലാംശത്തോടെ നിലനിര്‍ത്താനും സഹായിക്കും. പെട്രോളിയം ജെല്ലി പുരട്ടി ഈര്‍പ്പമുള്ളതാക്കി ചുണ്ടിനെ സംരക്ഷിക്കാം.

പീനട്ട് ബട്ടര്‍

പീനട്ട് ബട്ടറില്‍ ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തെ പരിപാലിക്കാനും പരിപോഷിപ്പിക്കാനും സഹായിക്കും. ചുണ്ടുകള്‍ക്ക് മൃദുലത നല്‍കുന്ന കൊഴുപ്പും ഇതിലുണ്ട്. പീനട്ട് ബട്ടര്‍ രാത്രി മുഴുവന്‍ ചുണ്ടില്‍ തേക്കുക. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നിങ്ങളുടെ വരണ്ട ചുണ്ടുകള്‍ മാറി മിനുസമുള്ള ചുണ്ടുകള്‍ ലഭിക്കും.

തേന്‍

ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുള്ള തേന്‍, ചുണ്ടുകള്‍ നേരെയാക്കാന്‍ സഹായിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News