സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ, തൃശ്ശൂര്‍ ജില്ലയിലെ രണ്ടാം ദിന പര്യടനം പൂര്‍ത്തിയാക്കി. ഇരിങ്ങാലക്കുടയിലെ സമാപന പൊതുയോഗത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു. കേരളം ഭരിക്കാമെന്ന നരേന്ദ്ര മോദിയുടെ സ്വപ്നം നടക്കാന്‍ പോകുന്നില്ലെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ജാഥ നാളെ എറണാകുളം ജില്ലയിലേക്ക് പ്രവേശിക്കും.
മണലൂര്‍ മണ്ഡലത്തിലെ പൂവത്തൂരിലാണ് ജാഥയ്ക്ക് ആദ്യം സ്വീകരണം നല്‍കിയത്. തുടര്‍ന്ന് ചേര്‍പ്പില്‍ ജാഥയ്ക്ക് രണ്ടാമത്തെ സ്വീകരണം. ഉച്ചതിരിഞ്ഞ് മണലൂര്‍ സെന്ററില്‍ വാദ്യമേള അകമ്പടിയോടെ ജാഥയെ വരവേറ്റു. ചലച്ചിത്ര സംവിധായകന്‍ കമല്‍, മന്ത്രി ആര്‍ ബിന്ദു, തുടങ്ങിയവര്‍ ജാഥാ ക്യാപ്റ്റനെ സ്വീകരിച്ചു. നാലാമത്തെ സ്വീകരണ കേന്ദ്രമായ മാളയില്‍ ജാഥയ്ക്ക് ഊഷ്മള വരവേല്‍പ്പ് നല്‍കിയത് സ്ത്രീകളാണ്.
വൈകിട്ട് 6 മണിക്ക് ഇരിങ്ങാലക്കുടയില്‍ നടന്ന പൊതുസമ്മേളനത്തില്‍ എഴുത്തുകാരന്‍ അശോകന്‍ ചരുവില്‍ ജാഥയ്ക്ക് സ്വീകരണം നല്‍കി. വിവിധ കേന്ദ്രങ്ങളില്‍ ജാഥാ അംഗങ്ങളായ പികെ ബിജു, എം സ്വരാജ്, സിഎസ് സുജാത, ജെയ്ക് സി തോമസ്, കെടി ജലീല്‍ തുടങ്ങിയവര്‍ സംസാരിച്ചു. നാളെ പുതുക്കാട്, ചാലക്കുടി തുടങ്ങിയ മണ്ഡലങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി ജാഥ എറണാകുളത്തേക്ക് പ്രവേശിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here